con

കോഴഞ്ചേരി: എൽ.ഡി.എഫും യു.ഡി.എഫും തുല്യ സീറ്റ് നിലയിലായ കോയിപ്രത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും വൈസ് പ്രസിഡന്റ് സി.പി.എെയ്ക്കും ലഭിച്ചു. പട്ടികജാതി വനിതാ സംവരണമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ എൽ.ഡി.എഫിൽ ആളുണ്ടായില്ല. കോൺഗ്രസിലെ സി.ജി. ആശയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.െഎയും സി.പി.എമ്മും തമ്മിൽ തർക്കമായി. ഇരുകൂട്ടരും സ്ഥാനാർത്ഥികളെ നിർത്തി. കോൺഗ്രസ് പിന്തുണയോടെ സി.പി.െഎയിലെ റെനി രാജു വിജയിച്ചു. സി.പി.െഎയുടെ മൂന്നും കോൺഗ്രസിന്റെ ആറും വോട്ടുകൾ റെനിക്ക് ലഭിച്ചു. സി.പി.എം സ്ഥാനാർത്ഥി ബിജു വർക്കിക്ക് മൂന്ന് വോട്ടു ലഭിച്ചു. ബി.ജെ.പിയിലെ എൻ.സി രാജേന്ദ്രൻ നായർക്ക് അഞ്ച് വോട്ടു ലഭിച്ചു. എൽ.ഡി.എഫ് 6, യു.ഡി.എഫ് 6, എൻ.ഡി.എ 5 എന്നിങ്ങനെയാണ് കക്ഷിനില.