 
തിരുവല്ല: കിഴക്കുംമുറി നെന്മേലിക്കാവ് ദേവീക്ഷേത്രത്തിലെ ധനുമാസ തിരുവാതിര ഉത്സവം ആചാര പ്രകാരം നടത്തി. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങുകളിൽ ക്ഷേത്ര പ്രസിഡന്റ് കേശവൻ നായർ കൈതവേലിൽ അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി മംഗലം നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. എട്ടങ്ങാടി നിവേദ്യം നടത്തി. സെക്രട്ടറി മോഹനൻപിള്ള, ധർമ്മചന്ദ്രൻ പിള്ള, പ്രസന്നകുമാർ, ശ്യാമളകുമാരി, ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു. ശ്യാമളകുമാരിയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയവർ ക്ഷേത്രനടയിൽ തിരുവാതിര അവതരിപ്പിച്ചു.