തിരുവല്ല: നിരണത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ മാതാവിനെ വെട്ടിപരിക്കേൽപ്പിച്ചവരെ സംരക്ഷിക്കുന്ന പൊലീസ് നടപടിക്കെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ ജനകീയ സത്യാഗ്രഹം നടത്തി. ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ചന്ദ്രു എസ്.കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി കുറ്റൂർ പ്രസന്നകുമാർ, യുവമോർച്ച ജില്ലാ ജനറൽസെക്രട്ടറി ആർ.നിതീഷ്, വിനു വി.ചെറുകോൽ, ജയൻ ജനാർദ്ദനൻ,രാജ്പ്രകാശ് വേണാട്, ജിഷ്ണു മോഹനൻ, അനീഷ് പുത്തരി, ലിബിൻ വർഗീസ്, പ്രദീപ്‌ ആലംതുരുത്തി,പി.ജി.ഗിരീഷ്,മോഹിന്ദ്.പി.ടി, വാസുദേവൻ,നിതിൻ മോനായി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ഹരീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.