തിരുവല്ല: പൊതുമരാമത്ത് റോഡ്‌സ് ഡിവിഷനിലെ കല്ലിശേരി -ഇരവിപേരൂർ റോഡിൽ പരമൂട്ടിൽ കടവിന് സമീപമുള്ള കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇന്നു മുതൽ ഫെബ്രുവരി 28 വരെ കുറ്റിക്കാട്ട് പേടിക്കും ഓതറ ആൽത്തറ ജംഗ്‌ഷനും വരെയുള്ള ഭാഗത്ത് ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാത സ്വീകരിക്കണമെന്ന് പൊതുമരാമത്ത് അസി.എക്സി.എൻജിനീയർ അറിയിച്ചു.