 
തണ്ണിത്തോട്: മലയോര ഗ്രാമങ്ങൾ ഉൾപ്പെട്ട കുടിയേറ്റ കർഷകരുടെ നാടായ തണ്ണിത്തോട് പഞ്ചായത്തിൽ നിന്ന് ആദ്യമായി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാവുന്ന വനിതയാണ് എം.വി.അമ്പിളി. കഴിഞ്ഞ തവണ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. യു.ഡി.എഫ് ഭരണം നിലനിറുത്തിയ ബ്ലോക്ക് പഞ്ചായത്തിൽ 13 ഡിവിഷനുകളാണുള്ളത്. യു.ഡി.എഫ് ഏഴ്, എൽ.ഡി.എഫ് ആറ് എന്നിങ്ങനെയാണ് കക്ഷിനില ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എം.വി.അമ്പിളിക്കും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആർ.ദേവകുമാറിനും ഏഴ് വോട്ടുകൾ വീതമാണ് ലഭിച്ചത്. തണ്ണിത്തോട് ഡിവിഷനിൽ നിന്ന് വിജയിച്ച അമ്പിളി തേക്കുതോട്, ഏഴാന്തല ഇടയിലെ പറമ്പിൽ അനിൽകുമാറിന്റെ ഭാര്യയാണ്. മകൻ കൃഷ്‌ണേന്ദു.