ആലപ്പുഴ: പൊതുജനങ്ങളുടെ പരാതികൾ അതിവേഗത്തിലും ജനസൗഹാർദ്ദപരമായും തീർപ്പാക്കുന്നതിന് ചെങ്ങന്നൂർ താലൂക്കിലെ ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് ഓൺലൈനായി വീഡിയോ കോൺഫറൻസ് വഴി 18ന് നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചെങ്ങന്നൂർ താലൂക്കിലെ വിവിധ സർക്കാർ കാര്യാലയങ്ങളിൽ അപേക്ഷ നൽകിയിട്ടും പരിഹരിക്കാതിരിക്കുകയോ അകാരണമായി നിരസിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവ സംബന്ധമായ പരാതികൾ ഈ അദാലത്തിൽ പരിഗണിക്കുന്നതിനായി ഇന്നു മുതൽ ഏഴുവരെ ചെങ്ങന്നൂർ താലൂക്കിലെ അക്ഷയ സെന്റർ വഴി സമർപ്പിക്കാം. അക്ഷയ സെന്റർ വഴി ലഭിക്കുന്ന അപേക്ഷകൾ മാത്രമേ അദാലത്തിൽ പരിഗണിക്കുകയുള്ളൂ.നടപടി ക്രമങ്ങൾ പാലിച്ച് തീർപ്പാക്കേണ്ട വഴിതർക്കം,എൽ.ആർ.എം കേസുകൾ, ഭൂമിയുടെ തരംമാറ്റം / പരിവർത്തനം, ലൈഫ്, പ്രളയ സംബന്ധമായ പരാതി എന്നിവ അദാലത്തിൽ പരിഗണിക്കുന്നതല്ല.