 
ചെങ്ങന്നൂർ: ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ആല പെണ്ണുക്കര തെക്ക് വേടുരത്ത് കോളനിയിൽ രഞ്ജിത്ത് ഭവനത്തിൽ രാമചന്ദ്രൻ (60) നെ പൊലീസ് അറസ്റ്റുചെയ്തു.കഴിഞ്ഞ 26 ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം.
മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അയൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയ അനുനയിപ്പിച്ച് സ്വന്തം വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷാകർത്താക്കൾ ചെങ്ങന്നൂർ ഗവ: ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു. മാതാവിന്റെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ രാമചന്ദ്രനെ കഴിഞ്ഞദിവസം ഉച്ചയ്ക്ക് എസ്‌ഐ എസ്.വി. ബിജു, അഡീ: എസ് ഐ ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെണ്ണുക്കരയിൽ നിന്നാണ് പിടികൂടിയത് ഇയാളുടെ പേരിൽ സമാനമായ മറ്റൊരു കേസുമുണ്ട്.. റിമാൻഡ് ചെയ്തു.