udf
ജില്ലാ പഞ്ചായത്ത് കരവാളൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബെഞ്ചമിന്റെ സ്വീകരണ പരിപാടികൾ എൻ.കെ.പ്രേമചന്ദ്രൻ എം.പി.ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ജില്ലാ പഞ്ചായത്ത് കരവാളൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബെഞ്ചമിന് കശുഅണ്ടി ഫാക്ടറി മേഖലകളിൽ സ്വീകരണം നൽകി.എൻ.കെ.പ്രേമചന്ദ്രൻ എം.പി.സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.പുനലൂർ മധു,കേരള കോൺഗ്രസ് (ജോസഫ്) ജില്ല പ്രസിഡന്റ് അറയ്ക്കൽ ബാലകൃഷ്ണ പിള്ള, സംസ്ഥാന സെക്രട്ടറി സി.മോഹനൻ പിള്ള, യു.ഡി.എഫ്.നേതാക്കളായ കെട്ടിടത്തിൽ സുലൈമാൻ, എൻ.അനിരുദ്ധൻ, സി.കെ.പുഷ്പ രാജൻ, സുഗതൻ, തടിക്കാട് റഫീഖ്, വി.എസ്.റാണ, അശോകൻ, അനൂപ്, ബ്ലോക്ക്, വാർഡ് സ്ഥാനാർത്ഥികളായ ബിന്ദു മോൾ, ശ്രുതി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.