c
കൊല്ലം കോർപ്പറേഷൻ എൽ.ഡി.എഫ് പ്രകടന പത്രിക ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് ആർ.വിജയകുമാർ, സെക്രട്ടറി കെ. വരദരാജൻ, ജി. ലാലു, ആർ.എസ്. ബാബു, എ. രാജീവ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു.

കൊല്ലം: അഞ്ചുരൂപയ്ക്ക് ഊണ് നൽകുമെന്ന പ്രഖ്യാപനവുമായി ഇടതുമുന്നണി കൊല്ലം കോർപ്പറേഷന്റെ പ്രകടനപത്രിക പുറത്തിറക്കി. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ആർ. വിജയകുമാർ, സെക്രട്ടറി കെ. വരദരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടന പത്രികയുടെ പ്രകാശനം നടത്തിയത്. 242 ഇന കർമ്മ പരിപാടികളാണ് ഇടതുമുന്നണി മുന്നോട്ട് വയ്ക്കുന്നത്. ആർ.എസ്. ബാബു, അഡ്വ. ജി. ലാലു, അഡ്വ. എ. രാജീവ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ

1. രണ്ടു വർഷത്തിനുള്ളിൽ നഗരത്തെ പൂർണ ശുചിത്വ പദവിയിലെത്തിക്കും
2. രാത്രികാല ഷോപ്പിങ്ങിന് പ്രത്യേക ഇടങ്ങൾ
3. വീടുകളിൽ ബയോ ബിന്നുകളും കിച്ചൻ ബിന്നുകളും
4. മുട്ട ഉത്പാദനത്തിന് പ്രത്യേക ഹാച്ചറി യൂണിറ്റ്
5. കൊല്ലത്തിന്റെ കടൽ, കായൽ, ആറ്റു മീനുകളെ ബ്രാൻഡ് ചെയ്യും
6. കൊല്ലം നഗരത്തിൽ അഞ്ചു രൂപയ്ക്ക് പൊതിച്ചോറു നൽകും
7. കൊല്ലത്തെ വിളർച്ച മുക്ത നഗരമാക്കും.
8. എല്ലാവർക്കും ആരോഗ്യ ഇൻഷ്വറൻസ്
9. പത്താംക്ലാസ് കഴിഞ്ഞ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ
10. തേവള്ളി കൊട്ടാരത്തിൽ ആർട്ട് മ്യൂസിയവും തങ്കശേരിയിൽ പൈതൃക മ്യൂസിയവും സ്ഥപിക്കും
11. അഞ്ചാലുംമൂട് കേന്ദ്രീകരിച്ച് ഉപഗ്രഹനഗരം
12. 24 മണിക്കൂറും സെപ്ടിക് ടാങ്ക് ക്ലീനിംഗ് നടത്തും
13. ആണ്ടാമുക്കത്ത് ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ
14. മറഡോണ ഫുട്ബാൾ കപ്പ് ടൂർണമെന്റ് കൊണ്ടുവരും
15. കോർപ്പറേഷൻ ഭരണം പൂർണമായും കടലാസുരഹിതമാക്കും
16. എല്ലാ വീടുകളിലും ആരോഗ്യ ടെലി മെഡിസിൻ നടപ്പാക്കും
17. പുതിയ ഷീ ലോഡ്ജുകൾ
18. കെ.എസ്.ആർ.ടി.സി ബസിൽ പിങ്ക് കഫേ
19. വയോജനങ്ങൾക്കായി പകൽ വീട്, യൂത്ത് കെയർ ബാങ്ക്