
ചവറ: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. നീണ്ടകര ചീലാന്തിമുക്ക് വടക്കേത്തോപ്പിൽ മാർക്കോസാണ് (മോനച്ചൻ-55) മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ നീണ്ടകര സ്വദേശിയുടെ ഗീവർഗീസ് എന്ന ബോട്ടിൽ മത്സ്യബന്ധനം നടത്തി ഹാർബറിലേക്ക് മടങ്ങി വരുന്നതിനിടെ ചൊവ്വാഴ്ച്ച വൈകിട്ട് 3.30നാണ് സംഭവം. ഹാർബറിലേക്ക് ബോട്ട് അടുപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മറ്റുള്ള തൊഴിലാളികൾ ചേർന്ന് നീണ്ടകര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം കൊവിഡ് ടെസ്റ്റിന് ശേഷം ഇന്ന് സംസ്കരിക്കും. ഭാര്യ: ജസീന്ത. മക്കൾ: ബെൻസി, ആൻസി. മരുമകൻ: പോൾസൺ.