ഇരവിപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കൽ ഉദയ മാർത്താണ്ഡപുരം ബീച്ച് നഗർ 82 പുതുവൽപുരയിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന അജിത്ത് (23) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നവംബർ 20ന് വൈകിട്ടാണ് ഇയാൾ പ്രണയം നടിച്ച് പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയത്. പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ ഇരവിപുരം പൊലീസിൽ പരാതി നൽകി. അതോടെ ഇരവിപുരം എസ്.എച്ച്.ഓ കെ.വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതിക്കായി തിരച്ചിൽ നടത്തി. പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ വർക്കല കനാൽ ഭാഗത്തുനിന്നാണ് പിടികൂടിയത്.ഇയാൾക്കെതിരെ പൊക്സോ നിയമപ്രകാരമാണ് കേസ് എടുത്തത്.ഇരവിപുരം എസ്.ഐമാരായ
എ.പി.അനീഷ് , ബിനോദ് കുമാർ, ദീപു, അഭിജിത്ത്, ജി.എസ്.ഐ.സുനിൽ, സി.പി.ഓ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.