navas
കുന്നത്തൂർ കിഴക്ക് കോർപ്പറേഷൻ ഫാക്ടറിക്കു മുന്നിൽ നടന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ സ്വീകരണത്തിൽ ഡോ.പി.കെ ഗോപൻ സംസാരിക്കുന്നു

ശാസ്താംകോട്ട: ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.പി.കെ ഗോപന്റെ സ്വീകരണ പരിപടിയ്ക്ക് കുന്നത്തൂർ പഞ്ചായത്തിൽ തുടക്കമായി.ഏഴാംമൈലിൽ നടന്ന സ്വീകരണ പരിപാടിയിൽ കെ.സോമപ്രസാദ് എം.പി,​ കോവൂർ കുഞ്ഞുമോൻ എം.എൽ.എ തുടങ്ങിയ എൽ.ഡി.എഫ് നേതാക്കൾ പങ്കെടുത്തു.ഇന്ന് ശാസ്താംകോട്ട പഞ്ചായത്തിലും നാളെ പടിഞ്ഞാറെ കല്ലടയിലുമാണ് സ്വീകരണ പരിപാടികൾ. യു.ഡി.എഫ് സ്ഥാനാർത്ഥി ദിനേശ് ബാബുവിന്റെയും എൻ.ഡി.എ സ്ഥാനാർത്ഥി ജിതിൻ ദേവിന്റെയും സ്വീകരണ പരിപടികൾ നാളെ കുന്നത്തൂർ പഞ്ചായത്തിൽ നിന്ന് ആരംഭിക്കും.