ചാത്തന്നൂർ: രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്.എസ്.ഇ.ടി.ഒ ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ടൗണിൽ പ്രകടനം നടത്തി. ജീവനക്കാരും അദ്ധ്യാപകരും പങ്കെടുത്ത പ്രകടനത്തിൽ എഫ്.എസ്.ഇ.ടി.ഒ മേഖലാ പ്രസിഡന്റ് എം. മനേഷ് , മേഖലാ സെക്രട്ടറി ആർ. സൂരജ്, എൻ. അനിൽകുമാർ, ഐ. അൻസർ, നിഹാസ്, സുബിൽ, സജിതോമസ് എന്നിവർ സംസാരിച്ചു.