navas
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നടന്ന പ്രചരണം

ശാസ്താംകോട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം നൽകാൻ വിവിധ നേതാക്കൾ എത്തി തുടങ്ങി . കുന്നത്തൂർ താലൂക്കിലെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5ന് ശാസ്താംകോട്ടയിൽ നിന്ന് ഭരണിക്കാവ് വരെയുള്ള റോഡ് ഷോയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. കുന്നത്തൂർ നിയോജകമണ്ഡലത്തിലെ യു. ഡി .എഫ് ബ്ലോക്ക് ഡിവിഷൻ മേഖലകൾ സന്ദർശിച്ച് സ്ഥാനാർത്ഥികളുടെ വിജയത്തിനായി കൊടിക്കുന്നിൽ സുരേഷ് എം.പി വിവിധ പ്രദേശങ്ങളിൽ പ്രചാരണം നടത്തി. കുന്നത്തുർ , പോരുവഴി , ശൂരനാട് വടക്ക്, തെക്ക്, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടി. കല്ലട, കിഴക്കേ കല്ലട, മൺട്രോതുരുത്ത് തുടങ്ങിയ പഞ്ചായത്തുകളിലാണ് കൊടിക്കുന്നിൽ പ്രചാരണം നടത്തിയത്. കെ .പി .സി .സി ജനറൽ സെക്രട്ടറി പി. രാജേന്ദ്ര പ്രസാദ്, നിയോജക മണ്ഡലം യു .ഡി .എഫ് ചെയർമാൻ ഗോകുലം അനിൽ, ഉല്ലാസ് കോവൂർ ,ശാസ്താംകോട്ട സുധീർ തുടങ്ങിയവർ പങ്കെടുത്തു.