
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിൽ 16 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമായി. 11 ബ്ലോക്കുപഞ്ചായത്തുകൾ, കൊല്ലം കോർപ്പറേഷൻ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, പരവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാകും.
 വോട്ടണ്ണൽ കേന്ദ്രങ്ങൾ
കൊല്ലം കോർപ്പറേഷൻ
ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസ് തേവള്ളി.
ബ്ലോക്ക് പഞ്ചായത്തുകൾ
1. ഓച്ചിറ : കരുനാഗപ്പള്ളി ഗവ. മോഡൽ എച്ച്.എസ്.എസ്
2. ശാസ്താംകോട്ട : ശാസ്താംകോട്ട ഗവ.എച്ച്.എസ്.എസ്
3. വെട്ടിക്കവല: വെട്ടിക്കവല ഗവ. മോഡൽ എച്ച്.എസ്.എസ്
4. പത്തനാപുരം : പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ്
5. അഞ്ചൽ : അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസ്
6. കൊട്ടാരക്കര : കൊട്ടാരക്കര ഗവ.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ്.
7. ചിറ്റുമല : കുണ്ടറ എം.ജി.ഡി ബോയ്‌സ് എച്ച്.എസ്.എസ്
8. ചവറ : ശങ്കരമംഗലം ഗവ. എച്ച്.എസ്.എസ്
9. മുഖത്തല : പേരൂർ മീനാക്ഷി വിലാസം ഗവ. വി.എച്ച്.എസ്.എസ്
10. ചടയമംഗലം: നിലമേൽ എൻ.എസ്.എസ് കോളേജ്
11. ഇത്തിക്കര :ചാത്തന്നൂർ ഗവ. വി.എച്ച്.എസ്.എസ്.
മുനിസിപ്പാലിറ്റികൾ
1.പരവൂർ : കോട്ടപ്പുറം ഗവൺമെന്റ് എൽ.പി.എസ്
2. പുനലൂർ : പുനലൂർ ഗവ. എച്ച്.എസ്.എസ്
3. കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. ടൗൺ എൽ.പി.എസ്
4. കൊട്ടാരക്കര: കൊട്ടാരക്കര ഗവ. വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ് ഫോർ ഗേൾസ്