c

543 പേർക്ക് രോഗമുക്തി

കൊല്ലം: ഇന്നലെ ജില്ലയിൽ 349 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാളും ഉൾപ്പെടും. സമ്പർക്കം വഴി നാലു ആരോഗ്യ പ്രവർത്തകരുൾപ്പടെ 347 പേർക്കാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, ചിതറ, വെളിയം, മൈനാഗപ്പള്ളി, പത്തനാപുരം, തെക്കുംഭാഗം, കുലശേഖരപുരം പഞ്ചായത്തുകളിലാണ് രോഗ ബാധിതർ കൂടുതൽ. 543 പേർ രോഗമുക്തി നേടി.