photo
ജില്ലാ പഞ്ചായത്ത് കല്ലുവാതുക്കൽ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജയശ്രീ രമണന്റെ വാർഡ് പര്യടന പരിപാടി ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ദേവരാജൻ കല്ലുവാതുക്കൽ പാറയിൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുന്നു

പാരിപ്പള്ളി: ജില്ലാ പഞ്ചായത്ത് കല്ലുവാതുക്കൽ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജയശ്രീ രമണന്റെ വാർഡ് പര്യടന പരിപാടി ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ദേവരാജൻ കല്ലുവാതുക്കൽ പാറയിൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു. പരവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബേബിസൺ, യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. രാജേന്ദ്രപ്രസാദ്, നെടുങ്ങോലം രഘു, നടയ്ക്കൽ ശശി, അനിൽ പൂതക്കുളം, ജി. രാജൻ കുറുപ്പ്, വടക്കുഴിക്കൽ മുരളി, പാരിപ്പള്ളി വിനോദ്, ജയശ്രീ രമണൻ, പാറയിൽ രാജു തുടങ്ങിവർ സംസാരിച്ചു.