 
പുനലൂർ: കേരളത്തിൽ മാറി, മാറി ദുർ ഭരണം നടത്തി വരുന്ന ഇടത്- വലത് മുന്നണികളാണ് സംസ്ഥാനത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മുൻ മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരൻ ആരോപിച്ചു.പുനലൂർ നഗരസഭയിലെ ശാസ്താംകോണത്ത് സംഘടിപ്പിച്ച എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൻ.ഡി.എ.നേതാക്കളായ വനജ വിദ്യാധരൻ, ബി.രാധമണി, എസ്.ഉമേഷ് ബാബു, പി.ബാനർജി ,എൽ. രാജേഷ്, മനോജ്, തുടങ്ങിയവർ സംസാരിച്ചു.