udf
ജില്ലാ പഞ്ചായത്ത് കുളത്തൂപ്പുഴ ഡിവഇഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഏരൂർ സുഭാഷിൻെറ തെന്മല പഞ്ചായത്തിലെ സ്വീകരണ പരിപാടികൾ മുൻ ജില്ലാ പഞ്ചായത്ത് അംഗം എസ്.ഇ.സജ്ഞയ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ:ജില്ലാ പഞ്ചായത്ത് കുളത്തൂപ്പുഴ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഏരൂർ സുഭാഷിന് തെന്മല പഞ്ചായത്തിൽ സ്വീകരണം നൽകി.ഇടമൺ ക്ഷേത്രഗിരിയിൽ നിന്നാരംഭിച്ച സ്വീകണ പരിപാടികൾ ഉറുകുന്ന് ജംഗ്ഷനിൽ സമാപിച്ചു.മുൻ ജില്ലാ പഞ്ചായത്ത് അംഗം എസ്.ഇ.സഞ്ജയ്ഖാൻ സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസി‌ഡന്റ് ഇടമൺ ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റുമാരായ എ.ടി.ഫിലിപ്പ്, ആർ.സുഗതൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഏരൂർ സുഭാഷ്, വാർഡ്,ബ്ലോക്ക് സ്ഥാനാർത്ഥികളായ ഡി.പ്രിൻസ്, വി.എം.സലീം, സജികുമാരി സുഗതൻ, ജിജി.എം.രാജ്, മിനിമോൾ, ഗിരീഷ്കുമാർ സോജ സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.