photo
എൽ.ഡി.എഫ് കരുനാഗപ്പള്ളി മുൻസിപ്പൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക സൂസൻകോടി പ്രകാശനം ചെയ്യുന്നു

കരുനാഗപ്പള്ളി:എൽ.ഡി.എഫ് കരുനാഗപ്പള്ളി മുൻസിപ്പൽ കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു. ആരോഗ്യം വിദ്യാഭ്യാസാം, പാർപ്പിടം, കൃഷി, ശുചിത്വം, കുടിവെള്ളം, വ്യവസായം എന്നിവയ്ക്ക് മുൻഗണന നൽകിയുള്ള വികസന രേഖയാണ് പുറത്തിറക്കിയത്. നഗരസഭാ കാര്യാലയത്തിന്റെ കെട്ടിട സമുച്ചയം സമയബന്ധിതമായി പൂർത്തീകരിക്കും. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ഉന്നത ചികിത്സാ നിലവാരമുള്ള ആശുപത്രിയാക്കി ഉയർത്തും. 90 കോടി ചെലവഴിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. വയോജന കേന്ദ്രം, സാന്ത്വന പരിചരണം എന്നിവ സ്ഥാപിക്കും. ഹൃദ് രോഗ ചികിത്സ ഉൾപ്പടെ എല്ലാ വിഭാഗത്തിലുമുള്ള ചികിത്സയ്ക്കും സംവിധാനം ഒരുക്കും. സമ്പൂർണ ഭവന പദ്ധതി പൂർത്തിയാക്കും. നഗരം വിശപ്പ് രഹിതമാക്കുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കും. എല്ലാ വീടുകളിലും ഇന്റർനെറ്റ് സംവിധാനം എത്തിക്കും. മുനിസിപ്പൽ റോഡുകളുടെ ഗുണ നിലവാരം ഉയർത്തും. കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ പരിശീലനം ഉറപ്പ് വരുത്തും. കിഫ്ബി യുടെ സഹായത്തോടെ ആധുനിക അറവുശാല, പൊതു വിദ്യാലയങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പ്രഭാത ഭക്ഷണം, ലൈബ്രറികൾ ഹൈടെക് ആക്കുന്ന പദ്ധതി , സ്മാർട്ട് അങ്കണവാടികൾ, മിനി സ്റ്റേഡിയം, പാർക്ക് എന്നിവ യാഥാർത്ഥ്യമാക്കും. . പട്ടികജാതി/പട്ടികവർഗക്ഷേമം, ഭിന്നശേഷികാർക്ക് കൈതാങ്ങാവുന്ന പദ്ധതികൾ തുടങ്ങും. . ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും. കയർ കൈത്തറി മേഖലകളിൽ ഭാഗിക യന്ത്രവത്ക്കരണം സർക്കാർ പിന്തുണയോടെ നടപ്പാക്കും.വാർത്താ സമ്മേളനത്തിൽ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജെ .ജയകൃഷ്ണ പിള്ള, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി. കെ. ബാലചന്ദ്രൻ, എൽ.ഡി.എഫ് നേതാക്കളായ ബി .സജീവൻ, ജഗത് ജീവൻ ലാലി, ഷെറഫുദ്ധീൻ മുസ്‌ലിയാർ, രാജു ആതിര, രവീന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.