photo
യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.പുരം സുധീറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഡി.സി.സി പ്രസിഡന്റ് അഡ്വ: ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കുലശേഖരപുരം 13-ം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.പുരം സുധീറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അബ്ദുൾസലാം അദ്ധ്യക്ഷത വഹിച്ചു. കെ രാജശേഖരൻ, ഇബ്രാഹിംകുട്ടി, നീലികുളം സദാനന്ദൻ, കെ. എം .നൗഷാദ്. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ബി. സെവന്തി കുമാരി, ബ്ലോക്ക് സ്ഥാനാർത്ഥി റാഷിദ് എ. വാഹിദ്, കൃഷ്ണപിള്ള, രാമചന്ദ്രൻ, സത്യൻ നീലികുളം, ശ്യാമള, നിസാം. വൈ. ബഷീർ, സത്താർ വാക തറയിൽ, ചൗധരി, തുടങ്ങിയവർ സംസാരിച്ചു.