കരുനാഗപ്പള്ളി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ഇടത് മുന്നണിയ്ക്കള്ള ജനപിന്തുണ നഷ്ടപ്പെടുമെന്നും ഉമ്മാൻചാണ്ടി പറഞ്ഞു. നാടിന്റെ വികസനത്തിനും നന്മയ്ക്കും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു വരണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോവിൽത്തോട്ടം ,ശങ്കരമംഗലം ഡിവിഷനുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമം കോവിൽ തോട്ടത്ത് വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കോലത്ത് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ,യു.ഡി.എഫ് നേതാക്കളായ പി. ജർമ്മിയാസ് ,ജസ്റ്റിൻ ജോൺ ,കോഞ്ചേരി ഷംസുദ്ദീൻ, .സി.ഉണ്ണികൃഷ്ണൻ ,അജയൻ ഗാന്ധിത്തറ, അരുൺ രാജ് ,സക്കീർ ഹുസൈൻ ,മനോജ് മോൻ സ്ഥാനാർത്ഥികളായ സി.പി. സുധീഷ് കുമാർ , പാലയ്ക്കൽ ഗോപൻ ,സന്തോഷ് തുപ്പാശ്ശേരി ,തുടങ്ങിയവർ പ്രസംഗിച്ചു. .