കൊട്ടാരക്കര: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ 20 അംഗ സംഘം കൊട്ടാരക്കരയിൽ എത്തി.ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം ചെന്നൈ യൂണിറ്റിൽ നിന്നും എത്തിയ സംഘം തൃക്കണ്ണമംഗൽ കില ഹോസ്റ്റലിൽ ക്യാമ്പ് ചെയ്യുന്നു.ഏത് അടിയന്തര സാഹചര്യത്തേയും നേരിടുന്നതിനായി പ്രത്യേക പരിശീലനം നേടിയ സംഘം താലൂക്കിന്റെ ഏത് ഭാഗത്തുണ്ടാകുന്ന പ്രകൃതി ദുരന്തത്തേയും നേരിടുന്നതിന് നിമിഷ നേരം കൊണ്ട് ഓടിയെത്തുമെന്ന് തഹസീൽദാർ അറിയിച്ചു.