
പരവൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വിവിധ പഞ്ചായത്തുകളിൽ ഡ്യൂട്ടിക്ക് പോകുന്ന പൂതക്കുളം പഞ്ചായത്തിൽ താമസിക്കുന്ന ഉദ്യോഗസ്ഥർക്കും ഇലക്ഷനുമായി ബന്ധപ്പെട്ട വർക്കും 5, 7 തീയതികളിൽ കലക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തും. രാവിലെ 9.30 മുതൽ 11.30 വരെയാണ് പരിശോധന. പൂതക്കുളം ഗ്രാമ പഞ്ചായത്തിൽ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ബിൻസി, ഹെൽത്ത് ഇൻസ്പെക്ടർ ബൈജു എന്നിവർ അറിയിച്ചു. ഫോൺ: 9895665958.