 
അഞ്ചൽ: മലങ്കര കത്തോലിക്ക സഭയുടെ അധീനതയിൽ അഞ്ചലിൽ പ്രവത്തിക്കുന്ന സെന്റ് ജോൺസ് സ്കൂളിൽ പുതിയതായി പണികഴിപ്പിച്ച കർദ്ദിനാൾ ക്ലിമിസ് കാതോലിക്കോസ് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. സഭയുടെ അധീനതയിലുള്ള അഞ്ചൽ സെന്റ് ജോൺസ് കോളേജ് താനുൾപ്പടെ കിഴക്കൻ മേഖലയിലെ സാധാരണക്കാരായ ആളുകൾക്ക് ഉന്നത വിദ്യാഭ്യാസ ലഭ്യമാക്കുന്നതിൽ വലിയപങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മന്ത്രി രാജു പറഞ്ഞു. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി. മേജർ അതിരൂപതാ മുഖ്യ വികാരി ജനറൽ മാത്യു മനക്കരക്കാവിൽ, യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ രഞ്ജു സുരേഷ്, സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ പുതുവേലിൽ, സെന്റ് ജോൺസ് സ്കൂൾ ലോക്കൽ മാനേജർ ഫാ. ബോവാസ് മാത്യു, വൈസ് ചെയർമാൻ കെ.എം. മാത്യു, സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി, സെന്റ് ജോസഫ്സ് ആശുപത്രി ഡയറക്ടർ സിസ്റ്റർ ലില്ലി തോമസ്, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ. വർഗീസ്, പ്രിൻപ്പൽ സൂസൻ കോശി, കൺവീനർ എസ്. ആശ, വിദ്യാർത്ഥി പ്രതിനിധികളായ സെറിനാ ആൻ അജി, നായിനു ഫാത്തിമ്മ എന്നിവർ പ്രസംഗിച്ചു. സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച മഹാത്മാഗാന്ധി, മദർതെരേസ, സ്വാമി വിവേകാനന്ദൻ, ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നിവരുടെ പ്രതിമകൾ അനാച്ഛാദനം ചെയ്തു.