
കൊല്ലം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ശ്രീനാരായണ കോളേജിലെ നേവൽ എൻ.സി.സി യൂണിറ്റും ഐ.ക്യു. എ.സിയും സംയുക്തമായി ബോധവത്കരണ വെബ്ബിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ വെബ്ബിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയിലെ ഐ.സി.ടി.സി കൗൺസിലർ ജിജോ മോൻ എയ്ഡ്സ് ബോധവത്കരണത്തെപ്പറ്റി മുഖ്യപ്രഭാഷണം നടത്തി. നേവൽ എൻ.സി.സി ഓഫീസർ സബ് ലെഫ്റ്റ്. ഡോ. എസ്. ലൈജു, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ. എസ്.വി. മനോജ് , എൻ.സി.സി കേഡറ്റ് സൗഭാഗ്യ എന്നിവർ സംസാരിച്ചു.