photo
പാരിപ്പള്ളിയിൽ നടന്ന ബി.ജെ.പി പ്രവർത്തക യോഗം സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

പാരിപ്പള്ളി: എൽ.ഡി.എഫ് സർക്കാർ ദൈവത്തിന്റെ സ്വന്തം നാടിനെ കള്ളക്കടത്തുകാരുടെ നാടാക്കി മാറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ രാവിലെ നടന്ന പാരിപ്പള്ളിയിലെ ബി.ജെ.പി പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യമാകെ ആഞ്ഞടിക്കുന്ന മോദി തരംഗം കേരളത്തിലും പ്രതിഫലിക്കും. സ്വർണക്കടത്തിന് മന്ത്രിമാരും ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുകയാണ്. പ്രളയഫണ്ടിലും തട്ടിപ്പ് അരങ്ങേറി. കോൺഗ്രസും അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. അവകരുടെ രണ്ട് എം.എൽ.എമാരാണ് ജയിലിലായത്. കല്ലുവാതുക്കൽ പഞ്ചായത്ത് ഭരണം ബി.ജെ.പി പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൂവത്തൂർ വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി. ഗോപകുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, സെക്രട്ടറി സത്യപാലൻ, മീഡിയസെൽ കൺവീനർ എം.എസ്. ഗോപകുമാർ, ബി.ഡി.ജെ.എസ് മണ്ഡലം വൈസ് പ്രസിഡന്റ് കുട്ടപ്പൻ, ജില്ലാപഞ്ചായത്ത് ജനറൽ കൺവീനർ രാജേന്ദ്രൻ മാസ്റ്റർ, സുരേഷ്ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗോപകുമാർ സ്വാഗതം പറഞ്ഞു.