ഓടനാവട്ടം:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര ബ്ളോക്കിൽ ഭാര്യയും ഭർത്താവും സ്ഥാനാർത്ഥികൾ.തൊട്ടടുത്ത ഡിവിഷനുകളായ മുട്ടറ, ഓടനാവട്ടം എന്നിവിടങ്ങളിലെ ബി .ജെ. പി സ്ഥാനാർത്ഥികളായ ദിലീപ് കുന്നത്തും ശ്രീലതാ ദിലീപുമാണ് മത്സരരംഗത്ത്.വെളിയം ഗ്രാമപഞ്ചായത്തിൽ ആദ്യമായി താമര വിരിയിപ്പിച്ച പഞ്ചായത്ത്‌ മെമ്പർമാർ എന്ന ഖ്യാതിയും ഇവർക്ക് സ്വന്തം. 2005ൽ ദിലീപും 2010-ൽ ശ്രീലതയും മുട്ടറ വാർഡിൽ നിന്ന് താമര ചിഹ്നത്തിൽ വിജയിച്ചിരുന്നു.

ദിലീപ് ബി.ജെ.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗം, മുട്ടറ മരുതി മല പരിസ്ഥിതി സംരക്ഷണ സമിതി അംഗം സെക്രട്ടറി, ഇക്കോ ടൂറിസം കമ്മിറ്റി അംഗം, പൊതു പ്രവർത്തകൻ എന്നീ നിലകളിൽ സേവനരംഗത്തുണ്ട്. മുൻപഞ്ചായത് അംഗം എന്ന നിലയിൽ ശ്രീലതയും പൊതു രംഗത്ത് ശ്രദ്ധേയയാണ്.

ഓടനാവട്ടം ഗാന്ധിഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീനിയർ അദ്ധ്യാപിക കൂടിയായ ശ്രീലത ബി .ജെ.പി മഹിളാ മോർച്ചയുടെ മേഖല പ്രസിഡന്റ്‌ കൂടിയാണ്.