1234567899874561230
പരവൂർ നഗരസഭയിലെ വിനായകർ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.ജയനാഥിൻ്റെ തെരെഞ്ഞെടുപ്പ്.കുടുംബയോഗം എൻ.കെ.പ്രേമചന്ദ്രൻ ഉദ് ഘാടനം ചെയ്യുന്നു

പരവൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രബുദ്ധ കേരളം തദ്ദേശ തിരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പരവൂർ നഗരസഭയിലെ വിനായകർ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. ജയനാഥിന്റെ തിരഞ്ഞെടുപ്പ് കുടുംബയോഗം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.എൽ. സുരേഷ് ഉണ്ണിത്താൻ അദ്ധ്യക്ഷനായി. രാജേന്ദ്രപ്രസാദ്, നെടുങ്ങോലം രഘു, അജിത്ത്, ആർ. സുലോചന, സിജു കൊല്ലംപറമ്പിൽ, സലിൻ പെരുംപുഴ എന്നിവർ സംസാരിച്ചു.