al
ജില്ലാ പഞ്ചായത്ത് നെടുവത്തൂർ ഡിവിഷനിൽ ഉൾപ്പെടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സ്വീകരണം കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: കൊല്ലം ജില്ലാ പഞ്ചായത്ത് നെടുവത്തൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ജയശ്രീ എസ്. പിള്ളയ്ക്കുള്ള സ്വീകരണം കഴിഞ്ഞ ദിവസം എഴുകോണിൽ നിന്നും ആരംഭിച്ചു. പവിത്രേശ്വരം പഞ്ചായത്തിലെ കൈതക്കോട് സമാപിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് കെ. മധുലാൽ അദ്ധ്യക്ഷത വഹിച്ചു. സവിൻ സത്യൻ, പി. സജീവ് ബാബു, ടി. പ്രസന്നകുമാർ, സി. രാജ്‌മോഹൻ, ജയപ്രകാശ് നാരായണൻ, ബിജു എബ്രഹാം, ഓ. അജയകുമാർ, സുകു പവിത്രേശ്വരം, തോമസ് വർഗീസ് എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു. ഇന്ന് രാവിലെ നെടുവത്തൂർ പഞ്ചായത്തിലെ തെക്കുംപുറത്ത് നിന്നും 8 മണിക്ക് ആരംഭിക്കുന്ന സ്വീകരണം അസംഘടിത തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് സവിൻ സത്യൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പവിത്രേശ്വരം പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ നെടുവത്തൂർ പഞ്ചായത്തിൽ പ്രവേശിക്കും. ഉച്ചയ്ക്ക് 12 ന് കല്ലേലിൽ, 12.30 ന് കുഴയ്ക്കാട്, ഉച്ചയ്ക്ക് 1 മണി തേവലപ്പുറം, 2 ന് പുല്ലാമല, 3 ന് കരുവായം, 3.30 ന് കോട്ടാത്തല, 4 ന് അവണൂർ, 4.30 ന് വല്ലം, 5 ന് കുറുമ്പാലൂർ, 5.30 ന് ആനക്കോട്ടൂർ വെസ്റ്റ്, 6 ന് ആനക്കോട്ടൂർ, 7 ന് ചാലൂക്കോണം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി 8 ന് നെടുവത്തൂർ ഫാക്ടറി ജംഗ്ഷനിൽ സമാപിക്കും. സ്ഥാനാർഥി ജയശ്രീ എസ്. പിള്ള കൊവിഡ് ബാധിതയായി ചികിത്സയിൽ ആയതിനാൽ നേരിട്ട് സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കുന്നില്ല. പകരം അതാത് വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളും നേതാക്കളുമാണ് പങ്കെടുക്കുന്നത്.