panchayathu

കൊല്ലം: ഇനി നാലാം നാൾ വോട്ടെടുപ്പ്. മുന്നിലെത്താൻ മൂന്ന് മുന്നണികളും വാശിയോടെ അദ്ധ്വാധിക്കുകയാണ്. നേട്ടമുണ്ടായില്ലെങ്കിൽ എല്ലാവർക്കും ഒരുപോലെ തിരിച്ചടിയാണ്. കവലകളിൽ കൊവിഡ് ഭീതി വകവയ്ക്കാതെ ജനം നിറയുകയാണ്. നേതാക്കളുടെ മുനവച്ച ചോദ്യങ്ങളാണെങ്ങും. നേതാക്കളുടെ ചോദ്യങ്ങൾ ഇങ്ങനെ.


 കോൺഗ്രസ് നേതാക്കൾ


1. മുഖ്യമന്ത്രിയുടെ ഓഫീസറിയാതെ എങ്ങനെ ശിവശങ്കർ സ്വർണം കടത്തി?
2. ഈന്തപ്പഴ വിതരണവും മന്ത്രി ജലീലും തമ്മിലെന്ത് ?
3. ഭരിക്കുന്ന സർക്കാരിനെന്തിനാണ് കൺസൾട്ടൻസി ?
4. പത്രക്കാരെ വിരട്ടിയാൽ അഴിമതി പുറത്തുവരില്ലേ ?
5. സത്യത്തിൽ കെ.എസ്.എഫ്.ഇയിൽ എന്താണുണ്ടായത്?
6. കോടിയേരി ബാലകൃഷ്ണന്റെ മക്കളെ സി.പി എമ്മല്ലേ സംരക്ഷിക്കുന്നത്?


 ഇടത് നേതാക്കൾ


1. കോൺഗ്രസിന് സ്വപ്‌നം കാണാൻ പറ്റുമോ ഇടത് സർക്കാരിന്റെ വികസനങ്ങൾ ?
2. നാട്ടിൽ നല്ലതുണ്ടാവുമ്പോൾ അപ്രധാന കാര്യങ്ങൾ പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയല്ലേ?
3. റോഡിന്റെയോ പാലത്തിന്റെയോ പേരിൽ എന്നെങ്കിലും ഇടത് മന്ത്രിമാർ അറസ്റ്റിലായിട്ടുണ്ടോ?
4. ചെന്നിത്തലയ്ക്ക് ഒരു കോടി കൊടുത്തുവെന്ന് പറഞ്ഞത് ഇടതുപക്ഷമാണോ?
5. ഏത് കോൺഗ്രസ് സർക്കാരാണ് സാധാരണക്കാരെ ഇത്രയേറെ സഹായിച്ചത്?
6. ഉദ്യോഗസ്ഥർ പദവി ദുരുപയോഗം ചെയ്തതല്ലാതെ എന്ത് അഴിമതിയാണ് ഈ സർക്കാർ ചെയ്തത് ?


 ബി.ജെ.പി നേതാക്കൾ


1. ഇതുപോലെയൊരു മോശം ഭരണം കേരളം കണ്ടിട്ടുണ്ടോ?
2. 500 കോടിയുടെ കശുഅണ്ടി അഴിമതിയിൽ എന്തിനാണ് കോൺഗ്രസ് നേതാവിനെ സി.പി.എം സംരക്ഷിക്കുന്നത് ?
3. സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രി അറിയില്ലെന്ന് പറഞ്ഞാൽ കേരളം വിശ്വസിക്കുമോ ?
4. കശുഅണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കുന്നത് തൊഴിലാളി നേതാക്കൾ കണ്ടില്ലേ?
5. പെരിയ കേസിൽ സുപ്രീംകോടതി വിധി വന്നപ്പോഴെങ്കിലും പിണറായി രാജിവയ്‌ക്കേണ്ടതല്ലേ?
6. ലൈഫ് മിഷനിൽ പാവങ്ങൾക്ക് വീട് വയ്ക്കാനുള്ള അവസരം പോലും കോഴയാക്കിയില്ലേ?