 
കൊല്ലം: സംസ്ഥാനത്തിന്റെ പൊതുകടം ഇരട്ടിയാക്കിയതാണ് പിണറായി സർക്കാരിന്റെ വികസനപ്രവർത്തനവും നേട്ടവുമെന്ന് ബി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ. താമരക്കുളം റെഡ്യാർ ഐക്യസംഘം ഹാളിൽ ബി.എം.എസ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.കെ. മുരളീധരൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശിവജി സുദർശനൻ, ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരൻ, സംസ്ഥാന സെക്രട്ടറിമാരായ വി.വി. ബാലകൃഷ്ണൻ, ജി.കെ. അജിത്ത്, ജില്ലാസെക്രട്ടറി ആർ. അജയൻ, പി. ജയപ്രകാശ്, ബി. ശശിധരൻ എന്നിവർ സംസാരിച്ചു.
അടച്ചിട്ടിരിക്കുന്ന കശുഅണ്ടി ഫാക്ടറികൾ മുഴുവനും തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കുക, നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, മത്സ്യത്തൊഴിലാളികൾക്കെതിരായ ഓർഡിനൻസ് പിൻവലിക്കുക, വ്യവസായനയം നടപ്പാക്കുക, ശാസ്താംകോട്ട ശുദ്ധജലത്തടാകം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
 ഭാരവാഹികൾ
ബി.എം.എസ് ജില്ലാ ഭാരവാഹികളായി എസ്. വാരിജാക്ഷൻ (പ്രസിഡന്റ്), പി.കെ. മുരളീധരൻ നായർ, ടി. രാജേന്ദ്രൻപിള്ള, ബി. ശശിധരൻ, ടി.ആർ. രമണൻ, ഏരൂർ മോഹനൻ, പി. ജയപ്രകാശ് കൊല്ലം, ബി. ജയപ്രകാശ്, പി.കെ. സജിലകുമാരി (വൈസ് പ്രസിഡന്റ്), ആർ. അജയൻ (സെക്രട്ടറി), കെ. തങ്കരാജ്, ആർ. പ്രസന്നൻ, കെ.ജി. അനിൽകുമാർ, എസ്. ഓമനക്കുട്ടൻ, ആർ.കെ. സുധീഷ് കുമാർ, കെ. ശിവരാജൻ, ആർ. ഹരിതമോൾ (ജോ. സെക്രട്ടറി), പി.എൻ. പ്രദീപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.