
അഞ്ചൽ: കൊവിഡ് ബാധയെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. മലമേൽ പടിഞ്ഞാറ്റതിൽ വീട്ടിൽ എം. ഗോപകുമാറാണ് (50) മരിച്ചത്. മൃഗസംരക്ഷണ വകുപ്പ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ലേഖ. മക്കൾ:ജി. ശ്രീനാഥ്, ജി. ശ്രീരാജ്.