allmaram
ഇടമുളയ്ക്കൽ ഗണപതി ക്ഷേത്ര മുറ്റത്തെ ആൽമരത്തിലെ ഒരു ഭാഗം നിലംപൊത്തിയ നിലയിൽ

അഞ്ചൽ: ക്ഷേത്ര മുറ്റത്തെ ആൽമരം നെടുകെ പിളർന്ന് വീണു. ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര ഗണപതി ക്ഷേത്ര മുറ്റത്തെ കൂറ്റൻ ആൽ മരത്തിന്റെ ഭാഗമാണ് വ്യാഴാഴ്ച പുലർച്ചെ നിലം പൊത്തിയത്.നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ആൽ മരം. ക്ഷേത്രത്തിനോ മറ്റ് കെട്ടിടങ്ങൾക്കോ യാതൊരു കേടുപാടും സംഭവിക്കാതെ മറ്റൊരു ദിശയിലേക്കാണ് മരം വീണത്. പ്രദേശത്ത് കറ്റോ മഴയോ ഇല്ലായിരുന്നു.