covid

കൊല്ലം: ജില്ലയിൽഇന്നലെ 285 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ഇതരസംസ്ഥാനത്ത് നിന്ന് വന്നതാണ്. രണ്ടുപേർക്ക് കൊവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. 282 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്.

കൊല്ലം ഓച്ചിറ സ്വദേശി യശോധരൻ (85), പോരുവഴി സ്വദേശി ലൈല (34), മൈനാഗപ്പള്ളി സ്വദേശി രാജു (58), പാരിപ്പള്ളി സ്വദേശി പത്മജാക്ഷി (72), മങ്ങാട് സ്വദേശി വിവേക് (26), പുത്തൻകുളം സ്വദേശി തങ്കയ്യ (61), മനക്കര സ്വദേശി ജയസുധ (39) എന്നിവരുട മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 332 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3,995 ആയി.