കൊല്ലം: കാണാതായ യുവതിക്കായി ടി.എസ് കനാലിൽ തെരച്ചിൽ നടത്തി. കരുനാഗപ്പള്ളി ആദിനാട് പ്രസന്നഭവനിൽ അനിൽകുമാറിന്റെ ഭാര്യ ജിജിയെ(39) കാണാതായ സംഭവത്തിലാണ് കരുനാഗപ്പളളി ഫയ‌ർഫോഴ്സിന്റെ നേതൃത്വത്തിൽ കുലശേഖരപുരം ഭാഗത്തെ ടി.എസ് കനാലിൽ തെരച്ചിൽ നടത്തിയത്. ബുധനാഴ്ച രാത്രി മുതലാണ് ഇവരെ കാണാതായത്. ഇവരുടേതെന്ന് കരുതുന്ന ചെരിപ്പ് കനാലിന് സമീപം കണ്ടെത്തിയതാണ് കനാലിൽ തെരച്ചിൽ നടത്താൻ ഇടയാക്കിയത്. ജിജിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടത്തുന്ന കരുനാഗപ്പള്ളി പൊലീസും സ്ഥലത്തെത്തിയിരുന്നു.