 
തൊടിയൂർ: യു.ഡി.എഫ് ഭരണത്തിൽ എത്തിയാൽ അഴിമതിക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഇടക്കുളങ്ങര ഡിവിഷൻ യു.ഡി.എഫ് കൺവെൻഷൻ ചെട്ടിയത്ത് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ചിറ്റമൂലനാസർ അദ്ധ്യക്ഷതവഹിച്ചു. സി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, സി.ആർ.മഹേഷ്,തൊടിയൂർ രാമചന്ദ്രൻ , ഡോ. ശൂരനാട് രാജശേഖരൻ, ആർ.രാജശേഖരൻ, ടി.തങ്കച്ചൻ, മണ്ണേൽ നജീബ്, എം.എസ്.ഷൗക്കത്ത്, എം.എം. സലിം ,കെ.എ ജവാദ് എന്നിവർ സംസാരിച്ചു.