 
പരവൂർ: അഴിമതിയുടെ കൂടാരമാണ് സംസ്ഥാന സർക്കാരെന്നും യു.ഡി.എഫ് ഭരണത്തിലെത്തിയാൽ കേരളത്തിലെ മുഴുവൻ അഴിമതികളും പുറത്ത് കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി അംഗം നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഡോ. ശൂരനാട് രാജശേഖരൻ, രാജേന്ദ്രപ്രസാദ്, റാംമോഹൻ, ബേബിസൺ, ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷുഹൈബ്, ബിജു പാരിപ്പള്ളി, പരവൂർ സജീബ്, കെ. മോഹനൻ, പൊഴിക്കര വിജയൻപിള്ള, പരവൂർ മോഹൻദാസ്, സുരേഷ് ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.