photo
കരുനാഗപ്പള്ളി നഗരസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ പ്രകാശനം കെ.സി.വോണുഗോപാൽ എം.പി ആദ്യ പ്രതി കെ.സി.രാജൻ നൽകി കൊണ്ട് നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: യു.ഡി.എഫ് കരുനാഗപ്പള്ളി മുൻസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. കുടവെള്ള വിതരണം, താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ, വഴിയോര കച്ചവടക്കാരുടെ പുനരധിവാസം, തെരുവ് വിളക്കുകൾ ആധുനിക രീതിയിൽ സ്ഥാപിക്കൽ, കുട്ടികൾക്കായി പാർക്ക്, വികേന്ദ്രീകൃത മാലിന്യ സംസ്കരണം , സ്റ്റേഡിയം , സമ്പൂർണ പെൻഷൻ പദ്ധതി, വിധവകളായ അമ്മമാർക്ക് സംരക്ഷണം, കോടതി സമുച്ചയത്തിന് സ്ഥലം കണ്ടെത്തും താലൂക്ക് ഹോമിയോ ആശുപത്രി, ആയൂർവേദ ആശുപത്രി എന്നിവയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും തുടങ്ങി 50 പദ്ധതികളാണ് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നടപ്പാക്കുന്നതെന്ന് പ്രകടന പത്രികയിൽ പറയുന്നു. പ്രകടന പത്രികയുടെ ആദ്യ കോപ്പി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി,​ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ മുൻസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.ജി.രവി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുജയൻ, എം.അൻസാർ, മുമ്പത്ത് വഹാബ്, ടോമി എബ്രാഹാം, ശശിധരൻപിള്ള, രാജപനയറ, പി.രാജു തുടങ്ങിയവർ പങ്കെടുത്തു.