 
പുനലൂർ: പുനലൂർ നഗരസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 35 വാർഡുകളിലേക്കുളള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ബാലറ്റ് സെറ്റിംഗ് പൂർത്തിയായി. അഞ്ച് മേശകളിലായിട്ടാണ്ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ബാലറ്റുകൾ സെറ്റ് ചെയ്തതെന്ന് വരണാധികാരിയായ പുനലൂർ വനം സെയിൽ ടിംബർ ഡി.എഫ്.ഒഅനിൽ ആന്റണി അറിയിച്ചു. എല്ലാ വാർഡുകളിലെയും സ്ഥാനാർത്ഥികളും അവർ ചുമതലപ്പെടുത്തിയ ഏജന്റുമാരുടെയും സാനിദ്ധ്യത്തിലായിരുന്നു ബാലറ്റ് സെറ്റിംഗ് പൂർത്തിയാക്കിയത്.പിന്നീട് 35 ബൂത്തുകളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങൾ പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോഗ് മുറിയിൽ വച്ച് സീൽ ചെയ്ത ശേഷം പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.7ന് രാവിലെ 9ന് വോട്ടിംഗ് യന്ത്രങ്ങൾ ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് കൈമാറും. രാവിലെ 8ന് ജീവനക്കാർ യന്ത്രങ്ങൾ ഏറ്റുവാങ്ങാൻ എത്തണമെന്നും വരണാധികാരി അറിയിച്ചു.