
ഫാഷൻ ഷോകളിലെ മോഡലുകളുടെ പ്രിയപ്പെട്ട വാചകമാണ് 'ക്യാറ്റ് വാക്ക്".എന്നാൽ ക്യാറ്ര് വാക്ക് ചെയ്യുന്ന ക്യാറ്റുകളെ കണ്ടിട്ടുണ്ടോ?
ഫാഷൻ സങ്കൽപ്പങ്ങൾ മനുഷ്യർക്ക് മാത്രമുള്ളതല്ല എന്ന് തെളിയിക്കുകയാണ് കുറച്ച് പൂച്ചകൾ. ചുരിദാറും മോഡേൺ ഡ്രസും സൂപ്പർമാൻ ഡ്രസുമടക്കം മനോഹരമായ വസ്ത്രങ്ങൾ ധരിച്ചാണ് പൂച്ചക്കുട്ടികൾ ഫാഷൻ ലോകത്ത് കൗതുകമാകുന്നത്. ഇൻഡോനേഷ്യയിലെ ഫാഷൻ ഡിസൈനറായ ഫ്രെഡി ലുഗിന പ്രിയാർഡി എന്ന യുവതിയാണ് പൂച്ചകൾക്കായി മനോഹരമായ വസ്ത്രങ്ങൾ ഒരുക്കുന്നത്. വളർത്തു പൂച്ചകളോടുള്ള മനുഷ്യരുടെ സ്നേഹം മനസിലാക്കിയാണ് പൂച്ചകൾക്കായി ഫ്രെഡി വസ്ത്രങ്ങൾ ഒരുക്കി തുടങ്ങിയത്. ഇപ്പോൾ നിരവധിപ്പേരാണ് തങ്ങളുടെ പൂച്ചകൾക്കായി ഫ്രെഡിയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിക്കുന്നത്. ആവശ്യക്കാർ വർദ്ധിച്ചതോടെ ഓൺലൈനായും ഇപ്പോൾ ഫ്രെഡി പൂച്ചകൾക്കായുള്ള വസ്ത്രങ്ങൾ വിൽക്കുന്നുണ്ട്. ഒരാൾ തന്നെ തന്റെ വളർത്തുപൂച്ചയ്ക്കായി 30 ഓളം വസ്ത്രങ്ങൾ വാങ്ങിയതായും ഫ്രെഡി പറയുന്നുണ്ട്. അതേസമയം, പൂച്ചകളെ ഒരേ വസ്ത്രം അധികം നാൾ ധരിപ്പിക്കരുതെന്നും ഫ്രെഡി പറയുന്നു.