pant

ഫാഷൻ ലോകത്ത് കൗതുകമാകുകയാണ് ഒരു പാന്റ്. ചാക്ക് കൊണ്ട് നിർമ്മിച്ച പാന്റ്സാണ് ഫാഷൻ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ കവരുന്നത്. പച്ചക്കറികൾ കെട്ടിവയ്ക്കുന്ന ചാക്ക് ഉപയോഗിച്ച് വളരെ മനോഹരമായി ഒരുക്കിയ പാന്റ്സിൽ പോക്കറ്റും പ്രൈസ് ടാഗും വരെ വളരെ സ്റ്റൈലിഷായി ഒരുക്കിയിട്ടുണ്ട്..

സമൂഹമാദ്ധ്യമങ്ങളിൽ പുതിയ പാന്റ്സ് വൈറലായതോടെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ഈ ഐഡിയ കൊള്ളാമെന്നും ഇനി മുതൽ വീട്ടിലെ പഞ്ചസാര ചാക്ക് ഉൾപ്പെടെ കാണാതാവും എന്നും തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് പലരും പങ്കുവയ്ക്കുന്നത്. എന്തായാലും സമൂഹമാദ്ധ്യമങ്ങളിൽ ഈ പാന്റിന്റെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. ചാക്ക് ഉപയോഗിച്ച് ഏറ്റവും പുതിയ മോഡലായ ആംഗിൾ ലെംഗ്ത് പാന്റ്സ് തന്നെ തയ്യാറാക്കിയതിനെ പ്രശംസിച്ചും നിരവധിപ്പേർ എത്തുന്നുണ്ട്. അതേസമയം, ട്വിറ്ററിൽ വൈറലായ ഈ ചിത്രം ഏതോ വസ്ത്രപ്രദർശന മേളയിൽ നിന്നുള്ളതാണെന്നാണ് വിവരം .