അഞ്ചൽ: ജില്ലാപഞ്ചായത്ത് അഞ്ചൽ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ലതാ സുനിലിലും ബ്ലോക്ക്, വാർഡ് സ്ഥാനാർത്ഥികൾക്കും ബ്ലോക്ക് ഡിവിഷൻ വാർഡുകളിൽ സ്വീകരണം നൽകി. ആലഞ്ചേരിയിൽ നടന്ന സ്വീകരണ യോഗം കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. കൊച്ചുമ്മൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.വി. വേണുഗോപാൽ,ശശിധരൻ, രാജേന്ദ്രൻനായർ തുടങ്ങിയവർ പ്രസംഗിച്ചു. മുതലാറ്റ് പാണയം, തൃക്കോയിക്കൽ, ഏരൂർ, ചില്ലിംഗ് പ്ലാന്റ്, കരിമ്പിൻകോണം, കാഞ്ഞുവയൽ, പത്തടി, ഭാരതീപുരം, പന്തടിമുകൾ, വിളക്കുപാറ തുടങ്ങിയ സ്ഥലങ്ങളിലും സ്വീകരണം നൽകി.