 
കൊട്ടിയം: ജില്ലാ പഞ്ചായത്ത് മുഖത്തല ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. യു. വഹീദയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മയ്യനാട് പഞ്ചായത്തിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ബി. ശങ്കരനാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറിമാരായ കെ. ബേബിസൺ, ബിന്ദു ജയൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഉമയനല്ലൂർ ഷിഹാബുദ്ദീൻ, ആർ.എസ്.പി മണ്ഡലം സെക്രട്ടറി ഡോ. ശശീന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ എം. ലീന, ശ്രീദേവി, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ വിപിൻ വിക്രം മഞ്ചുമോൾ, സുനിത, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. ലിസ്റ്റൻ, യു.ഡി.എഫ് ചെയർമാൻ ചിദാനന്ദൻ, കുമാരി ജലജ, കൂട്ടിക്കട ഷെരീഫ്, ഡി.വി. ഷിബു, ജി. വേണു തുടങ്ങിയവർ സംസാരിച്ചു.