 
കൊല്ലം: കേരളാ സിവിൽ ഡിഫൻസ് സേനയുടെ ഭാഗമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികളെ സമിതി രക്ഷാധികാരിയും മുൻ ജയിൽ ഡി.ഐ.ജിയുമായ ബി. പ്രദീപ് പൊന്നാട അണിയിച്ച് ആദരിച്ചു. സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ, വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ, സെക്രട്ടറി ഷാജി പാരിപ്പള്ളി, ബിന്ദു എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ മുഖത്തല സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.