covid

പത്തനാപുരം: പത്തനാപുരം പൊലീസ് സ്റ്റേഷനിലെ എട്ട് ജീവനക്കാർക്ക് കൊവിഡ് പൊസിറ്റീവ്. കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ വസതിയിൽ പരിശോധനയ്ക്ക് എത്തിയ രണ്ട് പൊലീസുകാരുൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ ഒരു ജീവനക്കാരന് കൊവിഡ് പോസിറ്റീവായതോടെ ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് വനിതാ പൊലീസുകാരടക്കം മറ്റുള്ളവർക്കുകൂടി രോഗം കണ്ടെത്തിയത്. ഇവരുൾപ്പെടെ സ്റ്റേഷനിലെ പന്ത്രണ്ട് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. പരാതിക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി സി.ഐ എൻ. സുരേഷ് കുമാർ പറഞ്ഞു.