vijayaprakash

നാടിന് ഗുണമുള്ളവനാണെങ്കിൽ, അഴിമതി നടത്തില്ലെന്ന് ഉറപ്പാണെങ്കിൽ ജനങ്ങൾ രാഷ്ട്രീയത്തിന് അതീതമായി വോട്ട് ചെയ്യും. അതിന്റെ ഉദാഹരണമാണ് എഴുകോൺ പഞ്ചായത്ത് ഓഫീസ് എട്ടാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി ആർ. വിജയപ്രകാശ്. ജാതി - മത രാഷ്ട്രീയ വിഷയങ്ങൾ ഇളക്കിവിട്ടുള്ള എതിർസ്ഥാനാർത്ഥികളുടെ കുതന്ത്രങ്ങളെല്ലാം വിജയപ്രകാശിന് മുന്നിൽ നിഷ്പ്രഭമാകും. കാരണം ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി അദ്ദേഹം ഇന്നലെകളിൽ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആർ. വിജയപ്രകാശ് കളത്തിലിറങ്ങുമ്പോൾ വോട്ടർമാർ ഹൃദയത്തോട് ചേർത്തുനിറുത്തും. 2005ൽ ഇരുമ്പനങ്ങാട് എച്ച്.എസ് 13-ാം വാർഡിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. അന്ന് പരമാവധി വികസന, ക്ഷേമ പ്രവർത്തനങ്ങൾ വാർഡിലേക്കെത്തിച്ചു. പുതിയ കുടിവെള്ള പദ്ധതി കൊണ്ടുവന്നു, റോഡുകൾ നവീകരിച്ചു. അതുകൊണ്ട് തന്നെ അഞ്ച് വർഷങ്ങൾക്ക് ശേഷം 2015ൽ സ്വതന്ത്രനായി ഇതേ വാർഡിൽ വീണ്ടും മത്സരിച്ചപ്പോൾ 411 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജയിച്ച് കഴിഞ്ഞാൽ തിരിഞ്ഞുനോക്കാതിരിക്കുന്നതാണ് പല വാർഡ് മെമ്പർമാരുടെയും രീതി. എന്നാൽ വിജയപ്രകാശ് അങ്ങനെ അല്ലായിരുന്നു. വാർഡിന്റെ വികസനം മാത്രമായിരുന്ന മനസിലെ മന്ത്രം.

 അപ്പുറം പോലെയാക്കും ഇപ്പുറവും

വിജയപ്രകാശ് കഴിഞ്ഞതവണ മെമ്പറായിരുന്ന ഇരുമ്പനങ്ങാട് എച്ച്.എസ് വാർഡിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് റോഡിന് എതിർവശമുള്ള പഞ്ചായത്ത് ഓഫീസ് വാർഡിലെ ജനങ്ങളോട് വോട്ട് ചോദിക്കുന്നത്. ഇരുമ്പനങ്ങാട് എച്ച്.എസ് വാർഡിലെ ചെറുവഴികളെല്ലാം ടാറിട്ട റോഡുകളായി. പഴയ റോഡുകൾ നവീകരിച്ചു. റോഡുകളിലെല്ലാം എൽ.ഇ.ഡി വെളിച്ചം പരന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായവർക്കെല്ലാം വീട് നൽകി. ഒരു തുണ്ട് വസ്തു പോലുമില്ലാത്തവർക്ക് ഭൂമിയും വീടും നൽകി. ശോച്യാവസ്ഥയിലുള്ള നിരവധി വീടുകളുടെ നവീകരണത്തിന് പണം അനുവദിച്ചു. ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 85 വീടുകൾക്ക് ഗാർഹിക കുടിവെള്ള കണക്ഷനുള്ള നപടി ആരംഭിച്ചു. വാർഡിലെ ഒട്ടുമിക്ക വീട്ടുകാർക്കും വാഴവിത്തുകളും പച്ചക്കറിതൈകളും നൽകി. സ്വയംതൊഴിലിനായി നിരവധി പേർക്ക് ആടുകളെയും പശുക്കുട്ടികളെയും പോത്തുകുട്ടികളെയും നൽകി. പട്ടികജാതി വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സ്കോളർഷിപ്പുകൾ നൽകി.വാർഡിലെ 60 ഓളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൂറ് ദിവസം തൊഴിൽ നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകൾ നവീകരിച്ചു. ആട്ടിൻ തൊഴുത്തുകളും കോഴി ഷെഡുകളും കാലിത്തൊഴുത്തുകളും നിർമ്മിച്ചു. ഇങ്ങനെ നീളുന്നു വിജയപ്രകാശ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ.

 വിജയപ്രകാശിന്റെ സ്വപ്നങ്ങൾ

റോഡില്ലാത്ത മേഖലയിൽ റോഡ്, റോഡ് നവീകരണം

മഞ്ഞാംവിള, തെക്കേ ആലുവിള, കാളിയംക്കോണം ഭാഗങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം

വാറൂർ മുക്കണ്ടം റോഡ് നവീകരണം

ജലജീവൻ പദ്ധതിയിലൂടെ പരമാവധി വീടുകളിൽ കുടിവെള്ള കണക്ഷൻ

സമ്പൂർണ എൽ.ഇ.ഡി തെരുവ് വിളക്ക് ഗ്രാമം

വീടില്ലാത്തവർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനം

ഭൂമിയില്ലാത്തവർക്ക് വസ്തുവും വീടും

ശോച്യാവസ്ഥയിലുള്ള വീടുകളുടെ അറ്റകുറ്റപ്പണി

ശുചിത്വത്തിന് മുൻഗണന

മാലിന്യം സംഭരിച്ച് സംസ്കരണത്തിന് കൈമാറാൻ എം.സി.എഫ് ഷെഡ്

കാർഷിക മേഖലയ്ക്ക് കൂടുതൽ ഊന്നൽ

ക്ഷീരകർഷകർക്ക് സഹായം

തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൂറ് തൊഴിൽദിനങ്ങൾ

 എല്ലാ വാർഡുകാരുടെയും മെമ്പർ

ആർ. വിജയപ്രകാശ് കൂടുതൽ സമയവും പഞ്ചായത്ത് ഓഫീസിലുണ്ടാകും. മറ്റ് വാർഡുകളിൽ ഉള്ളവർ വിവിധ ആവശ്യങ്ങൾക്കായി എത്തുമ്പോൾ എല്ലാ സഹായങ്ങളും നൽകി ഒപ്പം നിൽക്കും. ഇപ്പോൾ മത്സരിക്കുന്ന പഞ്ചായത്ത് ഓഫീസ് വാർഡിലെ നിരവധി പേരെയാണ് ഇത്തരത്തിൽ സഹായിച്ചിട്ടുള്ളത്. സ്ഥിരം ഇടപഴകുന്ന മേഖലയായതിനാൽ ഭൂരിഭാഗം വോട്ടർമാരുമായി ആഴത്തിൽ വ്യക്തി ബന്ധവുമുണ്ട്. ഓട്ടോറിക്ഷയാണ് വിജയപ്രകാശിന്റെ ചിഹ്നം.