sajithanthu

കൊല്ലം: വിവേചനമില്ലാത്ത വികസനം എന്ന മുദ്രാവാക്യം ഉയർത്തി വോട്ട് തേടുകയാണ് നഗരസഭ ആശ്രാമം ഡിവിഷനിലെ ബി.ജെ.പി സ്ഥാനാർത്ഥി സജിതാനന്ദ് ടീച്ചർ. നഗരത്തിന്റെയാകെ വികസനത്തിനൊപ്പം ആശ്രാമം ഡിവിഷനിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവലാതികൾക്കും പരിഹാരം കാണുമെന്നാണ് ടീച്ചറുടെ ഉറപ്പ്.

ബിരുദാനന്തര ബിരുദധാരിയാണ്. ബി.എഡും സെറ്റും പാസായിട്ടുള്ള ടീച്ചർ വിവിധ സ്കൂളുകളിൽ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൃഷിയിൽ തല്പരയായതിനാൽ ഭർത്താവ് മാമൂട്ടിൽ വീട്ടിൽ മനോഹരനുമൊത്ത് വീടിന്റെ ടെറസിന് മുകളിൽ മനോഹരമായ പച്ചക്കറിത്തോട്ടം സജിതാനന്ദ ടീച്ചർ പരിപാലിക്കുന്നുണ്ട്. സവാളയും, ഉരുളക്കിഴങ്ങും ചെറിയ ഉള്ളിയും ഒഴിച്ച് മറ്റ് യാതൊരു പച്ചക്കറികളും കഴിഞ്ഞ അഞ്ചുവർഷമായി ഈ കുടുംബത്തിന് വാങ്ങേണ്ടി വന്നിട്ടില്ല.

ഒരു വീട്ടമ്മയുടെ കർമ്മശേഷിയാണ് ഈ അടുക്കളത്തോട്ടത്തിൽ ദൃശ്യമാകുന്നത്. വീട്ടിലെ ഉപയോഗത്തിന് ശേഷം അധികമുള്ള പച്ചക്കറികൾ സുഹ്യത്തുക്കൾക്ക് വിതരണം ചെയ്യുകയാണ് പതിവ്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രോ ബാഗുകളിൽ പച്ചക്കറിത്തൈകളും സജിതാനന്ദ് ടീച്ചർ നാട്ടുകാർക്ക് സമ്മാനിക്കാറുണ്ട്.