sreelal
എൽ.ഡി.എഫ് പരവൂർ നഗരസഭാ തിരഞ്ഞെടുപ്പ് സമ്മേളനം മുൻമന്ത്രി പി.കെ. ഗുരുദാസൻ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: ഇടത് മുന്നണി നേതൃത്വം നൽകുന്ന കേരള സർക്കാർ സമസ്ത മേഖലകളിലും ജനങ്ങൾക്കൊപ്പം നിന്നുള്ള വികസന പ്രവത്തനങ്ങൾ നടപ്പിലാക്കിയതായി മുൻ മന്ത്രി പി.കെ. ഗുരുദാസൻ പറഞ്ഞു. എൽ.ഡി.എഫ് പരവൂർ നഗരസഭ തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം തുളസീധരൻ കുറുപ്പ്, ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ സഫറുള്ള, എസ്. ശ്രീലാൽ, ജയലാൽ ഉണ്ണിത്താൻ, സി.പി.ഐ നേതാവ് കെ.കെ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.പി. കുറുപ്പ് സ്വാഗതവും സി.പി.എം പരവൂർ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സോമൻപിള്ള നന്ദിയും പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ അടങ്ങിയ വീഡിയോ പ്രദർശനവും സമ്മേളനത്തിൽ നടന്നു.