 
പുനലൂർ: ജില്ലാ പഞ്ചായത്ത് കുളത്തൂപ്പുഴ ഡിവിഷൻ സ്ഥാനാർത്ഥി ഏരൂർ സുനിൽ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി കെ.രവികുമാർ എന്നിവരുടെ സ്വീകരണ പരിപാടികൾ തെന്മലയിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി.രമ ഉദ്ഘാടനം ചെയ്തു.ബി.ജെ.പിപുനലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുധീർ ബാബു, തെന്മല പഞ്ചായത്ത് സമിതി പ്രസിഡന്റ് അജി.കെ.രാജ്,ജനറൽ സെക്രട്ടറിഎസ്. സുധീഷ്,ബി.ഡി.ജെ.എസ് പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർച്ചൽ ശ്രീകുമാർ, ജനറൽ സെക്രട്ടറി അഞ്ചൽ കൃഷ്ണൻ കുട്ടി,മഞ്ജുകുമാർ തുടങ്ങിയവർ സംസാരിച്ചു.